തുടര്‍ച്ചയായ നാലാം ദിവസവും ഒന്റാരിയോയില്‍ കോവിഡ് കേസുകള്‍ 9,400 കടന്നു. തിങ്കളാഴ്ച 9,418 പുതിയ കോവിഡ് കേസുകളാണ് പ്രൊവിന്‍സില്‍ സ്ഥിരീകരിച്ചതെന്ന് ഒന്റാരിയോ ആരോഗ്യവിഭാഗം അറിയിച്ചു.
തിങ്കളാഴ്ച അഞ്ച് കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പ്രൊവിന്‍സില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,161 ആയി.
വെള്ളിയാഴ്ച 9,571 പുതിയ കേസുകളും ശനിയാഴ്ച 10,412 പുതിയ കേസുകളും ഞായറാഴ്ച 9,862 പുതിയ കോവിഡ് കേസുകളുമാണ് പ്രൊവിന്‍സില്‍ സ്ഥിരീകരിച്ചത്.