കാനഡയില്‍ വിവിധ ഭാഗങ്ങളില്‍ അതിശൈത്യം തുടരുന്നു. എട്ട് വര്‍ഷത്തിനിടെ ആദ്യമായി രാജ്യത്ത് താപനില -51 ഡിഗ്രി സെഷ്യല്‍സില്‍ താഴെയെത്തി. ഡിസംബര്‍ 26ന് ഉച്ചയ്ക്ക് 2 മണിയോടെ റാബിറ്റ് കെറ്റില്‍, നോര്‍ത്ത് വെസ്റ്റ് ടെറിറ്ററികള്‍, വൈല്‍ ലൂയിസ്ബര്‍ഗ്, നോവ സ്‌കോഷ്യ എന്നിവിടങ്ങളില്‍ താപനില -51.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.
2021 ഫെബ്രുവരി 7-ന് വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലെ വെക്വീറ്റിയിലാണ് ഇതിന് മുമ്പ് അവസാനമായി -51 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയത്.