ആര്‍ട്ടിക് കാറ്റിന്റെ വരവോടെ പടിഞ്ഞാറന്‍ കാനഡയില്‍ അതിശൈത്യം ആരംഭിച്ചു. ആല്‍ബെര്‍ട്ടയിലുടനീളവും ബീസിയിലും സസ്‌കെച്ച്‌വനിലും അതിശൈത്യമുണ്ടാകുമെന്ന് എന്‍വിയോണ്‍മെന്റ് ആന്റ് കാനഡ ക്ലൈമറ്റ് ചേഞ്ച് കാനഡ തിങ്കളാഴ്ച രാവിലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എഡ്മണ്ടനില്‍, തിങ്കളാഴ്ച രാവിലെ താപനില -41.6 സെല്‍ഷ്യസായി കുറഞ്ഞു. കാല്‍ഗരിയില്‍ -31 സെല്‍ഷ്യസ് വരെ താപനില അനുഭവപ്പെട്ടു.
ആല്‍ബര്‍ട്ടയിലെയും ബീസിയിലെയും 43 കമ്മ്യൂണിറ്റികളില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും വളരെ താഴ്ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. റെക്കോര്‍ഡ് താപനിലയാണ് ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.