ഒമിക്രോണ്‍ വ്യാപനം തടയാന്‍ പുതിയ പൊതുജനാരോഗ്യ ഉത്തരവുകളുമായി മാനിറ്റോബ

By: 600007 On: Dec 28, 2021, 5:50 AMകോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനം തടയാന്‍ മാനിറ്റോബയില്‍ പുതിയ പൊതുജനാരോഗ്യ ഉത്തരവുകള്‍ പ്രാബല്യത്തില്‍ വരുന്നു. പുതിയ ഉത്തരവുകള്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:01 മുതല്‍ പ്രാബല്യത്തില്‍ വരും.

പുതിയ ഉത്തരവ് പ്രകാരം, ഇന്‍ഡോറിലും ഔട്ട്‌ഡോറിലും ഒത്തുചേരാവുന്നവരുടെ എണ്ണം ഒന്നെങ്കില്‍ സീറ്റിംഗ് കപ്പാസിറ്റി ശേഷിയുടെ 50 ശതമാനത്തില്‍ കൂടാന്‍ പാടുള്ളതല്ല, അല്ലെങ്കില്‍ 250 പേരാക്കി. ഇതില്‍ ഏതാണോ ചെറുത് അതായിരിക്കണം ബാധകമാകുക.

റസ്‌റ്റോറന്റുകള്‍, ലൈസന്‍സുള്ള സ്ഥലങ്ങള്‍, ഫുഡ് കോര്‍ട്ടുകള്‍, സിനിമാ തീയറ്ററുകള്‍, കണ്‍സേര്‍ട്ട് ഹാളുകള്‍, പെര്‍ഫോമിംഗ് ആര്‍ട്ട് വെന്യുകള്‍, മ്യൂസിയം, ആര്‍ട്ട് ഗ്യാലറികല്‍ തുടങ്ങിയിടങ്ങളിലും ഇത് ബാധകമായിരിക്കും. ജിം, ഫിറ്റ്‌നസ് സെന്ററുകള്‍, യോഗ സ്റ്റുഡിയോകള്‍, കായിക ഇനങ്ങള്‍ തുടങ്ങിയവയ്ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. മദ്യവില്‍പ്പന രാത്രി 10 മണിവരെയാക്കി.