കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലോകമെമ്പാടുമായി തിങ്കളാഴ്ച 2,800 വിമാനസര്‍വീസുകള്‍ റദ്ദാക്കി. റദ്ദാക്കിയ 2,800-ലധികം വിമാനങ്ങളില്‍ ഏകദേശം 1,000ത്തോളം വിമാനങ്ങള്‍ യുഎസിനകത്തോ പുറത്തേക്കോ സര്വീസുള്ളതാണ്. ഏകദേശം 11,000 വിമാനങ്ങള്‍ വൈകുകയും ചെയ്തു.
ആഗോളതലത്തില്‍ ക്രിസ്തുമസിന് തലേന്നും ക്രിസ്തുമസ് ദിനത്തിലും ക്രിസ്തുമസിന് പിറ്റേന്നുമായി 6,000ത്തിലധികം വിമാനങ്ങളാണ് വിമാക്കമ്പനികള്‍ റദ്ദാക്കിയത്. യുഎസില്‍ 1,200ലധികം വിമാനങ്ങള്‍ റദ്ദാക്കി. ഞായറാഴ്ച മാത്രം 5000 വിമാനങ്ങള്‍ വൈകി സര്‍വീസ് നടത്തുകയും ചെയ്തു.