കോവിഡ് മഹാമാരി തുടങ്ങി ഇതുവരെ കാനഡയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2 ദശലക്ഷം കവിഞ്ഞു. അവധി ദിനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ പല പ്രൊവിന്‍സുകളും ടെറിറ്ററികളും കോവിഡ് കേസുകളുടെ ഔദ്യോഗിക എണ്ണം പുറത്തുവിടാത്തതിനാല്‍ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.
ഒന്റാരിയോയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 9400ല്‍ അധികം കേസുകളാണ്. ക്യുബെക്കില്‍ 8000ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനമാണ് രാജ്യത്തുടനീളം കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നതിന് ഇടയാക്കിയത്. ഇതേ തുടര്‍ന്ന് പലയിടത്തും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു.