നമ്മൾ അവതരിപ്പിക്കുന്ന സ്വാഗതം 2022 വിർച്വൽ കലാമാമാങ്കം ഡിസംബർ - 31 , 9 .00 PM (EST) ന്.

By: 600021 On: Dec 27, 2021, 10:49 PM

കാൽഗറി : കാൽഗറി ആസ്ഥാനമായുള്ള നമ്മൾ (നോർത്ത് അമേരിക്കൻ മീഡിയ സെന്റർ ഫോർ മലയാളം ആർട്സ് ആൻഡ് ലിറ്ററേച്ചർ ) ക്രിസ്തുമസ്സും , പുതുവത്സരവവും ചേർത്ത് സംയുക്തമായി, നോർത്ത് അമേരിക്കൻ  മലയാളികൾക്കുവേണ്ടി  ഒരു വിർച്വൽ ക്രിസ്തു മസ്സ്‌- പുതുവത്സര ആഘോഷം  "സ്വാഗതം 2022 " സംഘടിപ്പിക്കുന്നു. 

നോർത്ത് അമേരിക്കയിലെ വിവിധ പ്രദേശങ്ങളിലെ കലാകാരന്മാരും, ടീം പ്രയാഗും ചേർന്നവതരിപ്പിക്കുന്ന   ആസ്വാദ്യകരമായ  വിവിധ കലാപരിപാടികൾ  ഡിസംബർ 31 , 9 .00  PM  EST  യ്കു ( 7 .00 PM  MST  or 8 .00 PM CST )  ആരംഭിക്കുന്നതായിരിക്കും. തദ്‌ അവസരത്തിൽ  കിഴക്കിന്റെ കാതോലിക്കായും  മലങ്കര ഓർത്തഡോക്സ്  സഭയുടെ    പരമാദ്ധ്യക്ഷനുമായ അഭിവന്ദ്യ കത്തോലിക്കാ ബാവാ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃദീയൻ നോർത്ത് അമേരിക്കൻ മലയാളികൾക്ക് വേണ്ടി അനുഗ്രഹ സന്ദേശം നൽകുന്നതായിരിക്കും . കൂടാതെ     ആൽബെർട്ട  പ്രൊവിൻസ്‌  ഇൻഫ്രാസ്ട്രക്ച്ചർ മിനിസ്റ്റർ   ബഹുമാനപ്പെട്ട ശ്രീ പ്രസാദ് പാണ്ഡ,  കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി  ബഹുമാനപ്പെട്ട  ശ്രീ. പി പ്രസാദ് എന്നിവർ ആശംസാ സന്ദേശങ്ങൾ നൽകുന്നതായിരിക്കും.
www.nammalonline.com/ live എന്ന ലിങ്കിൽ ചടങ്ങുകൾ തദ് സമയം വീക്ഷിക്കാവുന്നതാണ് . എല്ലാവരേയും "സ്വാഗതം 2022 "  എന്ന  വിർച്വൽ ആഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു .

കാനഡയിലെ മലയാളം പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കുവേണ്ടി "നമ്മളുടെ  പള്ളിക്കുടവും ", കൂടാതെ മലയാള ഭാഷയേയും , കേരളീയ കലകളെയും  പ്രോൽസാഹോപ്പിക്കാനും, പരിഭോഷിപ്പിക്കാനും  വേണ്ടി പലവിധ നിസ്വാർത്ഥ പ്രവർത്തനങ്ങൾ  "NAMMAL" നടത്തിവരുന്നു .   2021 ൽ മാത്രം , NAMMAL അവതരിപ്പിക്കുന്ന മൂന്നാമത്തെ വിർച്വൽ ആഘോഷമാണ് "സ്വാഗതം 2022 " .