ഖത്തറില്‍ ഗതാഗത നിയമലംഘനം നടത്തിയ വാഹനങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ നടപടിക്രമമായ ഇസ്തിമാറ പുതുക്കാമെന്ന് ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. നിയമലംഘനമുള്ള വാഹനങ്ങളുടെ ഇസ്തിമാറ പുതുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ മാര്‍ച്ച് 17ന് ശേഷമായിരിക്കും പ്രാബല്യത്തില്‍ വരിക. ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് നടപ്പാക്കിയ പിഴ ഇളവുകാലം മാര്‍ച്ച് 17നാണ് അവസാനിക്കുന്നത്. തുടര്‍ന്ന് രാജ്യത്തെ ഗതാഗത നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാനാണ് അധികൃതരുടെ തീരുമാനം. ഗതാഗത ലംഘനങ്ങളുടെ ഒത്തുതീര്‍പ്പ് കാലാവധി പരമാവധി പേര്‍ പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. നിലവില്‍ ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴചുമത്തപ്പെട്ടവര്‍ മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പാക്കുകയാണെങ്കില്‍ 50 ശതമാനം പിഴ നല്‍കിയാല്‍ മതി. മെട്രാഷ് രണ്ട് ആപ്ലിക്കേഷന്‍ വഴി ട്രാഫിക് ഫൈന്‍ അടച്ചു തീര്‍പ്പാക്കാം.
content highlights: vehicles that violated traffic rules can renew registration in quatar