സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്സി സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. അടുത്ത നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗതാഗതം, ഐടി, പൊലീസ്, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി. തിരുവനന്തപുരം ജില്ലയിലാണ് പദ്ധതി ആദ്യം നടപ്പാക്കുക.
ലേബര്‍ കമ്മീഷണറേറ്റിനായിരിക്കും പദ്ധതിയുടെ നിയന്ത്രണം. പരസ്യചെലവ് ക്ഷേമനിധി ബോര്‍ഡ് മുന്‍കൂറായി നല്‍കും. ഈ തുക പദ്ധതി നടപ്പാക്കുമ്പോള്‍ തിരികെ ലഭ്യമാക്കും.
Content highlights: kerala to begin online tax service soon