ദേശീയ ആരോഗ്യ സൂചികയില്‍ ഒന്നാമതായി കേരളം

By: 600021 On: Dec 27, 2021, 7:11 PM


നീതി ആയോഗിന്റെ ദേശീയ ആരോഗ്യസൂചികയില്‍ കേരളം ഒന്നാമത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ മികച്ച പ്രവര്‍ത്തനം കണക്കിലെടുത്താണ് കേരളം ഒന്നാമതെത്തിയത്. തമിഴ്‌നാട് രണ്ടാം സ്ഥാനത്തും തെലങ്കാന മൂന്നാം സ്ഥാനത്തുമെത്തി. ആരോഗ്യ സൂചികപ്രകാരം ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ശക്തമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതും ആരോഗ്യമേഖലയിലെ പുരോഗതി വിലയിരുത്തുന്നതും ലക്ഷ്യമിട്ടാണ് നീതി ആയോഗ് ആരോഗ്യ സൂചിക തയ്യാറാക്കുന്നത്. സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം ഏറെ മുന്നിലാണ്. സുസ്ഥിര വികസന ലക്ഷ്യസൂചികയില്‍ മികച്ച നേട്ടമാണ് കേരളം കാഴ്ചവെച്ചത്. 


Content highlights: kerala ranks first in the national health index