യുഎസില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നു. 69,000ത്തിലധികം പേരാണ് കോവിഡ് ബാധിച്ച് ക്രിസ്മസ് തലേന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നാണ് യുഎസ് ഡിപ്പാര്‍ട്ട്്മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
രാജ്യത്തിന്റെ പല ഭാഗത്തും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഉയരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഏകദേശം രണ്ട് ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 12 സംസ്ഥാനങ്ങളില്‍ കോവിഡ് ഹോസ്പിറ്റലൈസേഷനില്‍ കുറഞ്ഞത് 10 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.