നോർത്ത് എഡ്‌മന്റൻ റീജിയൻ മലയാളീ അസോസിയേഷൻ(NERMA)യുടെ ക്രിസ്തുമസ്-ന്യൂഇയർ ആഘോഷങ്ങൾ ഡിസംബർ 27ന് നടക്കും. Lorelei- Beaumaries കമ്മ്യൂണിറ്റിഹാളിൽ വെച്ച് നടത്തപ്പെടുന്ന ആഘോഷങ്ങളിൽ പ്രശസ്ത മജീഷ്യൽ Donovan Day യുടെ മാജിക്‌ഷോയോടൊപ്പം നേർമ കുടുംബത്തിലെ കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധ ഇനം കലാപരിപാടികളും ഡിജെ യും ഉണ്ടാവുമെന്നും ആൽബെർട്ടയുടെ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ക്രിസ്തുമസ് ന്യൂഇയർ ആഘോഷങ്ങൾ നടത്തപ്പെടുകയെന്നും സംഘാടകർ അറിയിച്ചു. എഡ്മൻറ്നിലെ റിയലെറ്റർ റിങ്കു ജോസഫ് ടൈറ്റിൽ സ്പോൺസർ ആയുള്ള ആഘോഷങ്ങളിൽ ക്രിസ്തുമസ് സാന്റായുടെ സാന്നിധ്യവും കുട്ടികൾക്കുള്ള സമ്മാനാദവും വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നും ഉൾപ്പെടുത്തിയിട്ടുണ്ട്.