ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയില്‍സില്‍ ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ സിഡ്നിയിലെ ഒരു ഏജ്ഡ് കെയര്‍ സെന്ററിലെ 80 വയസുള്ളയാളാണ് ഒമിക്രോണ്‍ ബാധിച്ച് മരിച്ചത്. വാക്‌സിനേഷന്‍ സ്വീകരിച്ചയാളാണ് ഇദ്ദേഹം. എന്നാല്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നതായാണ് റിപ്പോര്‍ട്ട്.
6,324 പുതിയ കോവിഡ് കേസുകളാണ് തിങ്കളാഴ്ച സ്ഥിരീകരിച്ചത്. ഓസ്‌ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് ന്യൂ സൗത്ത് വെയില്‍സ്. 524 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.
അതേസമയം ന്യൂ സൗത്ത് വെയില്‍സില്‍ തിങ്കളാഴ്ച മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ബാറുകളിലും റെസ്റ്റോറന്റുകളിലും 2 അടി അകലം പാലിക്കണമെന്നാണ് നിര്‍ദേശം. കൂടാതെ ഹോസ്പിറ്റാലിറ്റി വേദികളില്‍ QR കോഡുകള്‍ ഉപയോഗിച്ച് 'ചെക്ക്-ഇന്‍' ആവശ്യമാണെന്നും നിര്‍ദേശമുണ്ട്.