കാനഡയുടെ ചരിത്രത്തിൽ ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ കുടിയേറ്റക്കാർ എത്തിയത് 2021-ൽ  

By: 600007 On: Dec 26, 2021, 9:43 PM

 

കാനഡയുടെ ചരിത്രത്തിൽ ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ കുടിയേറ്റക്കാർ എത്തിയത് 2021-ൽ എന്ന് ഐആർസിസി മിനിസ്റ്റർ സീൻ ഫ്രേസർ അറിയിച്ചു. 2021-ൽ 401,000 പുതിയ പെർമനന്റ് റെസിഡന്റ്‌സ് ആണ് കാനഡയിൽ എത്തിയത്. ഇതിന് മുൻപ് ഏറ്റവും കൂടുതൽ ഇമ്മിഗ്രന്റ്‌സ് എത്തിയത് 1913-ൽ ആയിരുന്നു. 2023-ഓടു കൂടെ 1.2 ദശലക്ഷത്തിലധികം കുടിയേറ്റക്കാരെ കൊണ്ടുവരാനാണ് കാനഡ ഗവണ്മെന്റ് ലക്ഷ്യമിടുന്നത്. 

2019-ൽ 341,000 പേരും 2020-ൽ 184,500 പേരുമാണ് പെർമനന്റ് റെസിഡന്റായി കാനഡയിൽ എത്തിയതെന്ന് ഗവണ്മെന്റ് ന്യൂസ് റിലീസിൽ അറിയിച്ചു. 2011-ലെ  20.7 ശതമാനത്തെ അപേക്ഷിച്ച് 2036-ഓടെ, കാനഡയിലെ ജനസംഖ്യയുടെ 30% പ്രതിനിധീകരിക്കുന്നത് ഇമ്മിഗ്രന്റ്‌സ് ആയിരിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.  കാനഡയിലെ ഹെൽത്ത് കെയർ മേഖലകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിൽ ഇമ്മിഗ്രന്റ്‌സ് ആണ് പ്രധാന പങ്കുവഹിക്കുന്നത്.