ഒമിക്രോൺ; ക്യൂബെക്ക് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കുന്നു

By: 600007 On: Dec 26, 2021, 9:08 PM

അതിവേഗം പടരുന്ന ഒമൈക്രോൺ വേരിയൻറ് മൂലം കോവിഡ് കേസുകളുടെ വർദ്ധനവിനെ തുടർന്ന്  നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി ക്യൂബെക്ക്. ഞായറാഴ്ച മുതൽ, റെസ്റ്റോറന്റുകളിലും  സ്വകാര്യ ഒത്തുചേരലുകലുകൾക്കും പരമാവധി ആറ് പേർക്ക് മാത്രമായും ഔട്ട്‌ഡോർ ഒത്തുചേരലുകൾ പരമാവധി 20 പേർക്ക് മാത്രമായും പരിമിതപ്പെടുത്തി. പ്രവിശ്യയിൽ ശനിയാഴ്ച 9,206 പുതിയ കോവിഡ് കേസുകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ക്യുബെക്കിലെ  MUHC, CHUM ഹോസ്പിറ്റലുകളിൽ ഐസിയൂ പോലുള്ള  പ്രധാനപ്പെട്ട ഡിപ്പാർട്മെന്റുകളിൽ ഇന്ന് മുതൽ സന്ദർശകരെ അനുവദിക്കില്ല.