ഒന്റാരിയോയിൽ ആദ്യമായി 10,000-ത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു 

By: 600007 On: Dec 26, 2021, 7:06 AM

ഒമിക്രോൺ വേരിയന്റ് അതിവേഗം വ്യാപനം മൂലം ഒന്റാരിയോയിൽ ആദ്യമായി ശനിയാഴ്‌ച  10,000-ത്തിലധികം പുതിയ കോവിഡ്  കേസുകൾ റിപ്പോർട്ട് ചെയ്തു.റിപ്പോർട്ടുകൾ പ്രകാരം  കണക്കുകൾ പ്രകാരം പ്രവിശ്യയിൽ 10,412 കോവിഡ് കേസുകളും നാല് പുതിയ മരണങ്ങളും രേഖപ്പെടുത്തി. വെള്ളിയാഴ്ച 9,571 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നത്. പുതിയ കേസുകളിൽ പകുതിയിലേറെയും ജിടിഎയിലാണ്. ടൊറന്റോയിൽ 2,899, യോർക്ക് റീജിയണിൽ 1,025, പീലിൽ 965, ഡർഹാമിൽ 572 എന്നിങ്ങനെയാണ് ബാക്കിയുള്ള സിറ്റികളിലേ കണക്കുകൾ. പല പൊതുജനാരോഗ്യ യൂണിറ്റുകളും മാക്സിമം ടെസ്റ്റിംഗ് കപ്പാസിറ്റിയിൽ എത്തിയതിനാൽ യഥാർത്ഥ കേസുകളുടെ എണ്ണം ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ വളരെ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ.