കോവിഡ് നിയന്ത്രണങ്ങളില്‍ പ്രതിസന്ധിയിലായ ബിസിനസുകളെ സഹായിക്കാന്‍ പുതിയ പ്രോഗ്രാം പ്രഖ്യാപിച്ച് ഒന്റാരിയോ ഗവണ്‍മെന്റ്. ഒന്റാരിയോ ബിസിനസ് കോസ്റ്റ്‌സ് റിബേറ്റ് പ്രോഗ്രാം വഴി പുതുക്കിയ കോവിഡ് നിയന്ത്രണങ്ങൾ മൂലം പ്രതിസന്ധി നേരിടുന്ന ബിസിനുകള്‍ക്ക് പ്രോപ്പര്‍ട്ടി ടാക്‌സിന്റെയും ഊര്‍ജ്ജ ചെലവിന്റേയും 50 ശതമാനം വരെ ആനുകൂല്യമായി ലഭിക്കും. ഡിസംബര്‍ 19 മുതലുള്ള പേയ്‌മെന്റുകൾ ലഭിക്കത്തക്ക രീതിയിൽ 2022 ജനുവരി പകുതിയോടെയാണ് പ്രോഗ്രാം പ്രാബല്യത്തിൽ വരികയെന്ന് ഗവണ്‍മെന്റ് അറിയിച്ചു.
കോവിഡ് വ്യാപനം മൂലം കഴിഞ്ഞ ആഴ്ച ഒന്റാരിയോയിലെ റെസ്റ്റോറന്റുകൾ, ബാറുകൾ, വ്യക്തിഗത പരിചരണ സേവനങ്ങൾ, റീട്ടെയിൽ ഷോപ്പുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവയുൾപ്പെടെ മിക്ക ഇൻഡോർ ക്രമീകരണങ്ങളിലും പ്രവേശിപ്പിക്കാവുന്ന ആളുകളുടെ പരിധി 50 ശതമാനമായി കുറച്ചിരുന്നു.