സാൽമൊണല്ല ബാക്ടീരിയ ബാധ കണ്ടെത്തിയതിനെ തുടർന്ന് അലാസ്‌കോ,ഫ്രേയ്സർ വാലി ഫ്രോസൺ കേണൽ കോൺ ബ്രാൻഡുകൾക്ക് റീകോൾ നോട്ടീസ് നൽകി കാനഡ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി. റീകോൾ നൽകിയ അലാസ്‌കോ ബ്രാൻഡ് ബ്രിട്ടീഷ് കൊളംബിയ, ആൽബെർട്ട, മാനിറ്റോബ, സസ്‌കാച്ചെവൻ, ക്യൂബെക്ക് എന്നിവിടങ്ങളിൽ വിറ്റിട്ടുള്ളതായി ഏജൻസി അറിയിച്ചു. ബ്രിട്ടീഷ് കൊളംബിയയിൽ ആണ് ഫ്രേയ്സർ വാലി ബ്രാൻഡ് ഉല്പന്നങ്ങൾ വിറ്റിട്ടുള്ളത്. റീകോൾ നൽകിയിട്ടുള്ള ഫ്രോസൺ കേണൽ കോൺ ബ്രാൻഡുകൾ കഴിക്കുകയോ ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യരുതെന്ന് ഏജൻസി അറിയിച്ചു.