ഒമിക്രോണ്‍ വ്യാപനം: അവധിദിനങ്ങളിലെ വിമാനങ്ങള്‍ റദ്ദാക്കി വിമാനക്കമ്പനികള്‍

By: 600007 On: Dec 25, 2021, 8:09 AM

 

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്ത് നൂറുകണക്കിന് വിമാന സര്‍വീസുകള്‍ വിമാനക്കമ്പനികള്‍ റദ്ദാക്കുന്നു. അവധിദിനങ്ങളിലെ വിമാനസര്‍വീസുകളാണ് റദ്ദാക്കിയത്. കോവിഡ് വ്യാപനത്തിന് പുറമെ പ്രതികൂല കാലാവസ്ഥയും വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമായിട്ടുണ്ട്. 

ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ജീവനക്കാരുടെ കുറവുകാരണം വിമാനങ്ങള്‍ റദ്ദാക്കിയതായി ഡെല്‍റ്റ എയര്‍ ലൈന്‍സും യുണൈറ്റഡ് എയര്‍ലൈന്‍സും അറിയിച്ചു. വെള്ളിയാഴ്ച 145 ഫ്‌ലൈറ്റുകളും ക്രിസ്മസ് ദിനത്തില്‍ 111 വിമാനങ്ങളും ഡെല്‍റ്റ റദ്ദാക്കിയതായി ഫ്‌ലൈറ്റ്അവെയര്‍ റിപ്പോര്‍ട്ട് ചെയ്തു. യുണൈറ്റഡ് വെള്ളിയാഴ്ച 175 വിമാനങ്ങളും ശനിയാഴ്ച 69 വിമാനങ്ങളും നിര്‍ത്തിവച്ചു.

പൈലറ്റുമാരില്‍ കൂടുതല്‍ പേരും അസുഖ അവധിയായതിനെ തുടര്‍ന്ന്  12ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കുകയാണെന്ന് ജര്‍മ്മനി ആസ്ഥാനമായുള്ള ലുഫ്താന്‍സ വെള്ളിയാഴ്ച പറഞ്ഞു.