ക്യുബെക്കില്‍ പ്രതിദിന കോവിഡ് കേസ് 10,000 കടന്നു

By: 600007 On: Dec 25, 2021, 7:51 AM

 

ക്യുബെക്കില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. റെക്കോര്‍ഡ് വര്‍ദ്ധനവാണ് പ്രതിദിന കണക്കില്‍ രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ച സ്ഥിരീകരിച്ചത് 10,000ത്തിന് മുകളില്‍ കോവിഡ് കേസുകളാണ്. വ്യാഴാഴ്ച 9,397 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ഈ റെക്കോര്‍ഡും മറികടന്നാണ് പുതിയ കണക്ക്. 

ക്യുബെക്കില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ അതിവേഗത്തിലാണ് കോവിഡ് വ്യാപനം.

അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രൊവിന്‍സില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.