കോവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ മുന്നറിയിപ്പ് നല്കി ക്യുബെക്ക് പ്രീമിയര്‍ ഫ്രാങ്കോയിസ് ലെഗോള്‍ട്ട്. വരാനിരിക്കുന്നത് കഠിനമായ ആഴ്ചകളാണെന്ന് പറഞ്ഞ പ്രീമിയര്‍ അവധി ദിവസങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നതിനാല്‍ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കോവിഡ് വകഭേദമായ ഒമിക്രോണ്‍ ഇതുവരെ ഉണ്ടായ വകഭേദങ്ങളില്‍ വ്യാപന സാധ്യത കൂടുതലുള്ളതാണെന്ന് പ്രീമിയര്‍ ഫേസ്ബുക്കില്‍ ക്രിസ്തുമസ് സന്ദേശത്തില്‍ പറഞ്ഞു.
അടുത്ത ഏതാനും ആഴ്ചകള്‍ ബുദ്ധിമുട്ടുള്ളതായിരിക്കുമെന്നും ഏറ്റവും പുതിയ തരംഗത്തിലൂടെ കടന്നുപോകാന്‍ ജനങ്ങള്‍ ഒരുമിച്ച് നില്‍ക്കേണ്ടതുണ്ടെന്നും ലെഗോള്‍ട്ട് പറഞ്ഞു.
ക്യൂബെക്കിലെ ആരോഗ്യ വകുപ്പ് അടുത്ത ആഴ്ച വരെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം പുറത്തുവിടുന്നില്ല.വ്യാഴാഴ്ച 9,397 കോവിഡ് കേസുകളാണ് പ്രൊവിന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തത്.