കനത്ത മഞ്ഞുവീഴ്ച; നൂറിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം

By: 600021 On: Dec 25, 2021, 4:38 AM

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ സംസ്ഥാനത്ത് നൂറിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. വിസ്‌കോണ്‍സിനിലെ ഇന്റര്‍സ്‌റ്റേറ്റ് 94 ഹൈവേയിലാണ് അപകടം.

മഞ്ഞ് വീഴ്ച മൂലം റോഡില്‍ ഐസ് നിറഞ്ഞതാണ് അപകടത്തിനിടയാക്കിയത്. നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഒസിയോ-ബ്ലാക്ക് റിവര്‍ ഫാള്‍ റോഡ് അടച്ചു. കാറുകളും സെമി ട്രാക്ടര്‍ ട്രെയിലറുകളുമാണ് അപകടത്തില്‍പ്പെട്ടത്.

content highlights: more than 100 vehicles involved in pile up on i94 in wisconsin