നഴ്‌സിംഗ് പ്രവേശനം മാര്‍ച്ച് 31 വരെ നീട്ടി

By: 600021 On: Dec 25, 2021, 3:46 AM

നഴ്‌സിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശന സമയം മാര്‍ച്ച് 31 വരെ നീട്ടി. പ്രവേശന സമയം നീട്ടണമെന്ന വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് നാഷണല്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ നടപടി. ഡിസംബര്‍ 31 വരെയായിരുന്നു പ്രവേശന സമയം.

എന്നാല്‍ പ്രവേശന സമയം നീട്ടിയതോടെ വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തോളം നഷ്ടമായേക്കും. മറ്റു സര്‍വകലാശാലകളില്‍ ഇതര ബിരുദ കോഴ്‌സുകള്‍ ഒരു സെമസ്റ്ററിലധികം പിന്നിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള മൂന്ന് അലോട്ട്‌മെന്റ് പൂര്‍ത്തിയായി. മാനേജ്‌മെന്റ് സീറ്റുകളിലേക്ക് ആറ് അലോട്ട്‌മെന്റുകളും പൂര്‍ത്തീകരിച്ചു. ക്ലാസുകള്‍ ആരംഭിച്ചിട്ടില്ല. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം കോടതി നടപടികളെ തുടര്‍ന്ന് വൈകുന്ന സാഹചര്യത്തിലാണ് നഴ്‌സിംഗ് കൗണ്‍സില്‍ പ്രവേശനം സമയം ദീര്‍ഘിപ്പിച്ചത്. 

Content Highlights: nursing admission time has been extended to march 31