തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ക്രിസ്മസ്

By: 600021 On: Dec 25, 2021, 3:29 AM

യേശു ക്രിസ്തുവിന്റെ ജനനത്തിന്റെ ഓര്‍മ പുതുക്കി ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ലോകം മുഴുവന്‍ പകര്‍ന്ന ദൈവപുത്രന്റെ പിറവി ദിനം ആഘോഷിക്കുകയാണ് വിശ്വാസികള്‍. തിരുപ്പിറവി ശുശ്രൂഷകള്‍ക്കായി ലോകമെമ്പാടും ആയിരക്കണക്കിന് വിശ്വാസികള്‍ ദേവാലയങ്ങളില്‍ ഒത്തുകൂടി. പാതിരാകുര്‍ബാന അടക്കമുള്ള പ്രാര്‍ഥനകള്‍ നടന്നു. 

കേരളത്തിലെ ദേവാലയങ്ങളിലും തിരുപ്പിറവിയുടെ കര്‍മങ്ങള്‍ ആഘോഷപൂര്‍വം നടന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിരുപ്പിറവിച്ചടങ്ങുകള്‍ ആചരിക്കുന്നത്. മുഴുവന്‍ ദേവാലയങ്ങളിലും വന്‍  തിരക്കാണ് അനുഭവപ്പെടുന്നത്. 


എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി ദേവാലയത്തില്‍, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ ജോസഫ് കളത്തിപ്പറമ്പിലിവന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ തിരുപ്പിറവി ദിവ്യബലി നടത്തി. തിരുവനന്തപുരം സെന്റ്. മേരീസ് കത്തീഡ്രലില്‍ നടന്ന ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ മാര്‍ ക്ലിമിസ് കാതോലിക്ക ബാവ നേത്യത്വം നല്‍കി.

Content Highlights: world celebrates christmas