ഒന്റാരിയോയോയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 9,500-ലധികം കോവിഡ് കേസുകൾ

By: 600007 On: Dec 24, 2021, 10:10 PM

ഒന്റാരിയോയോയിൽ വെള്ളിയാഴ്ച 9,571 പുതിയ കോവിഡ് കേസുകളും ആറു മരണവും റിപ്പോർട്ട് ചെയ്തു. പാൻഡെമിക് ആരംഭിച്ചതിന് ശേഷം ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കേസുകളുടെ എണ്ണമാണ്. വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത് 5700 കേസുകൾ ആയിരുന്നു.  ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ,7,425 പേർ പൂർണ്ണമായും വാക്‌സിൻ എടുത്തവരും 2,146 കേസുകൾ വാക്സിനേഷൻ എടുക്കാത്തവരും, ഭാഗികമായി വാക്സിനേഷൻ എടുത്തവരും, വാക്സിനേഷൻ നില ലഭ്യമല്ലാത്തവരുടേതുമാണ്.