ടൊറന്റോ പിയേഴ്സണ്‍ വിമാനത്താവളത്തിന് സമീപം പുതിയ കോവിഡ് വാക്സിനേഷന് ക്ലിനിക്ക് തുറന്ന് ഒന്റാരിയോ ഗവണ്മെന്റ്. വ്യാഴാഴ്ച ന്യൂസ് റിലീസിലാണ് ഗവണ്മെന്റ് ഇക്കാര്യം അറിയിച്ചത്. പ്രതിദിനം 300,000 വാക്സിന് ഡോസുകള്‍ നല്‍കുകയെന്ന ലക്ഷ്യത്തിലെത്താന്‍ പുതിയ ക്ലിനിക്ക് സഹായിക്കുമെന്ന് ഒന്റാരിയോ ഗവണ്മെന്റ് അറിയിച്ചു.
ഡെറിയ, എയര്‍പോര്‍ട്ട് റോഡുകള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന മിസ്സിസാഗയിലെ ഇന്റര്‍നാഷണല്‍ സെന്ററിലാണ് ക്ലിനിക്ക്. സ്വിച്ച് ഹെല്‍ത്ത് കമ്പനിയുമായി ചേര്‍ന്നാണ് ഇതിന്റെ പ്രവര്‍ത്തനം.
ആഴ്ചയില്‍ 7 ദിവസവും ക്ലിനിക്ക് തുറക്കും. പ്രൊവിന്‍സ് വാക്സിന് ബുക്കിംഗ് പോര്‍ട്ടല്‍ വഴി ജനങ്ങള്‍ക്ക് വാക്സിന് ബുക്കിംഗ് ചെയ്യാം. കൂടാതെ 1-833-493-3900 എന്ന നമ്പറില്‍ പ്രൊവിന്‍ഷ്യല്‍ വാക്സിന് കോള്‍ സെന്ററില്‍ വിളിച്ചും അപ്പോയ്മെന്റെടുക്കാം.