ക്യുബെക്കില്‍ വീട്ടിലിരുന്ന് കോവിഡ് പരിശോധന നടത്താന്‍ സൗജന്യ ആന്റിജന്‍ ടെസ്റ്റ് കിറ്റ് നല്‍കുന്നു

By: 600007 On: Dec 24, 2021, 3:19 PM

 

കോവിഡ് പരിശോധന വീട്ടിലിരുന്നും നടത്തുന്നതിനായി സൗജന്യ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ വിതരണം ചെയ്യാന്‍ ക്യുബെക്ക് ഗവണ്‍മെന്റ്. ഫാര്‍മസികളില്‍ 40 ഡോളറിന് ലഭ്യമാകുന്ന കിറ്റാണ് വിതരണം ചെയ്യുക. 

14 വയസിന് മുകളിലുള്ള ആര്‍ക്കും ഫാര്‍മസിയില്‍ നിന്ന് സൗജന്യ ഹോം റാപ്പിഡ് ടെസ്റ്റ് കിറ്റ് ലഭിക്കും. കിറ്റ് ലഭിക്കാന്‍ ഹെല്‍ത്ത് കാര്‍ഡ് ആവശ്യമാണ്.  ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ കിറ്റുകള്‍ ലഭിക്കില്ലെന്ന് ക്യൂബെക്ക് അസോസിയേഷന്‍ ഓഫ് ഫാര്‍മസിസ്റ്റ് ഓണേഴ്സ് അറിയിച്ചു.

കോവിഡ് ലക്ഷണങ്ങളുള്ളവര്‍ മാത്രമേ റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിക്കാവൂ എന്ന് ഗവണ്‍മെന്റ് നിര്‍ദേശിച്ചു. റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്യുന്ന ഫാർമസികളുടെ വിവരങ്ങൾ https://sante.gouv.qc.ca/en/repertoire-ressources/autres-ressources/ എന്ന ഗവണ്മെന്റ് ലിങ്കിൽ ലഭ്യമാണ്.