ക്യുബെക്കില്‍ കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

By: 600007 On: Dec 24, 2021, 2:50 PM

ക്യുബെക്കില്‍ ഒരിക്കല്‍ കൂടി പ്രതിദിന കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് രേഖപ്പെടുത്തി. 9000ത്തിന് മുകളില്‍ പോസിറ്റീവ് കേസുകളാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 9397 പുതിയ കേസുകളും ആറ് കോവിഡ് മരണവുമാണ് പ്രൊവിന്‍സില്‍ വ്യാഴാഴ്ച സ്ഥിരീകരിച്ചിരിക്കുന്നത്. 2020 മാര്‍ച്ച് മുതല്‍ ഇതുവരെ 11,658 കോവിഡ് മരണമാണ് ക്യുബെക്കില്‍ റിപ്പോര്‍ട്ട് ചെയ്തത്. 

കോവിഡ് സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും വാക്‌സിനെടുക്കാത്തവരാണ്. 9397 കോവിഡ് കേസുകളില്‍ 5242 പേര്‍ വാക്‌സിനെടുക്കാത്തവരും, 238 പേര്‍ രണ്ടാഴ്ച മുമ്പ് ഒരു ഡോസ് മാത്രം എടുത്തവരുമാണ്. 

അതേസമയം ക്യുബെക്കില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും ഉയരുകയാണ്. വൈറസ് ബാധയെ തുടര്‍ന്ന് നിലവില്‍ 473 പേരാണ് ആശുപത്രിയില്‍ ചികിത്്‌സയിലുള്ളത്.