തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കണക്കില്‍ റെക്കോര്‍ഡ് തകര്‍ത്ത് ബിസിയില്‍ കോവിഡ് വ്യാപനം. വ്യാഴാഴ്ച ബി.സിയില്‍ കോവിഡ് സ്ഥിരീകരിച്ചത് 2,046 പേര്‍ക്കാണ്.
ഡിസംബര്‍ 13 മുതല്‍ കോവിഡ് കേസുകളുടെ എണ്ണം ഏകദേശം ആറിരട്ടിയായി വര്‍ദ്ധിച്ചു. രണ്ടാഴ്ച മുമ്പ് 349 കോവിഡ് കേസുകളായിരുന്നതാണ് വ്യാഴാഴ്ച 2,046 ആയി ഉയര്‍ന്നത്. ബി.സിയിലെ ഏഴ് ദിവസത്തെ ശരാശരി പ്രതിദിന കോവിഡ് കണക്കാണിത്.