കാനഡയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 20,000 കടന്നു

By: 600007 On: Dec 24, 2021, 8:24 AM

 

കാനഡയില്‍ ആദ്യമായി കോവിഡ് പ്രതിദിന കേസുകള്‍ 20,000 കടന്നു. വ്യാഴാഴ്ച രാജ്യത്ത് സ്ഥിരീകരിച്ചത് 20,699 കേസുകളാണ്. ഇതില്‍ കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തത് ഒന്റോരിയയിലും ക്യുബെക്കിലുമാണ്. 

അവധി ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുകളും സമ്പര്‍ക്കത്തില്‍ വരികയും ചെയ്തതാണ് കോവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്താന്‍ കാരണം. ഇതിന് പുറമെ ഒമിക്രോണ്‍ വകഭേദവും വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 

പുതിയ സാഹചര്യത്തില്‍ വാക്‌സിന്‍ ബൂസ്റ്റര്‍ ഷോട്ടുകളും റാപ്പിഡ് പരിശോധനകളും വ്യാപകമാക്കാന്‍ പ്രൊവിന്‍സ് ശ്രമം നടത്തുന്നുണ്ട്.