ഒന്റാരിയോയിൽ കോവിഡ് കേസുകളിൽ റെക്കോർഡ് വർദ്ധന

By: 600007 On: Dec 23, 2021, 9:27 PM


ഒന്റാരിയോയിൽ കോവിഡ് കേസുകളിൽ റെക്കോർഡ് വർദ്ധന. 5700 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കോവിഡ് വ്യാപനം തുടങ്ങിയശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന എണ്ണമാണിത്.  2021 ഏപ്രിൽ 16 ന് റിപ്പോർട്ട് ചെയ്ത 4,812 കേസുകളാണ് ഇതിന് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന പ്രതിദിന എണ്ണം. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എക്കാലത്തെയും ഉയർന്ന നിരക്കായ 16 ശതമാനത്തിൽ എത്തി.

വ്യാഴാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ , 4,392 പേർ പൂർണ്ണമായും വാക്സിനേഷൻ എടുത്തവരും ബാക്കി ഉള്ള 1,398 പേർ വാക്സിനേഷൻ എടുക്കാത്തവരും ഭാഗികമായി വാക്സിനേഷൻ എടുത്തവരും, വാക്സിനേഷൻ നില ലഭ്യമല്ലാത്തവരുമാണ്. കൂടുതൽ ആളുകൾ വാക്സിൻ എടുക്കുന്നതിനനുസരിച്ച് പൂർണ്ണമായും വാക്സിനേഷൻ എടുത്ത വ്യക്തികളിൽ കേസുകളുടെ എണ്ണം ഉയരുമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു.