രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ച് മധ്യപ്രദേശ്. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് നിയന്ത്രണം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചു
അതേസമയം, മധ്യപ്രദേശില്‍ ഇതുവരെ ഒമിക്രോണ്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒമിക്രോണ്‍ ബാധിതരുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ മധ്യപ്രദേശില്‍ എത്തുന്ന സാഹചര്യവും രോഗത്തിന്റെ തീവ്ര വ്യാപനവും കണക്കിലെടുത്താണ് കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് ഒമിക്രോണ്‍ വകഭേദം ബാധിച്ചവരുടെ എണ്ണം 300 കടന്നിട്ടുണ്ട്. കേരള, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
Content Highlights:Madhya pradesh orders night curfew