'ഭീഷ്മപര്‍വ'ത്തിന്റെ ലോകറിലീസ് 2022 ഫെബ്രുവരി 24ന്

By: 600021 On: Dec 23, 2021, 3:35 PM

അമല്‍ നീരദ്-മമ്മൂട്ടി ചിത്രം 'ഭീഷ്മപര്‍വ'ത്തിന്റെ ലോക റിലീസ് 2022 ഫെബ്രുവരി 24ന്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പ്രഖ്യാപനം. ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' കോവിഡ് കാരണം മാറ്റിവെക്കേണ്ടിവന്നതോടെയാണ് മമ്മൂട്ടിക്കൊപ്പം മറ്റൊരു ചിത്രം ചെയ്യാന്‍ അമല്‍ നീരദ് തീരുമാനിച്ചത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ 'ഭീഷ്മ വര്‍ധന്‍' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. 

തബു, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങിയ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 
എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. 

Content Highlights:World release of amal neerad mammootty movie bhishma parvam will be on february 24