ജനുവരിയോടെ കാനഡയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവുണ്ടാകുമെന്ന് മുന്നറിയിപ്പ്. ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോ.തെരേസ ടാം ആണ് മുന്നറിയിപ്പ് നല്‍കിയത്.
രാജ്യത്ത് നിലവില്‍ 11,300 പുതിയ വൈറസ് ബാധയാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ച 5000 പ്രതിദിന കേസുകളുണ്ടായിരുന്നതാണ് ഇരട്ടിയായി ഉയര്‍ന്നത്. ഇത് കാണിക്കുന്നത് ജനുവരിയില്‍ കോവിഡ് വ്യാപനം ഉയര്‍ന്ന നിലയിലായിരിക്കുമെന്നാണെന്നും ഡോ.തെരേസ ടാം പറഞ്ഞു.
അതേസമയം ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല പ്രൊവിന്‍സുകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.