അന്തരിച്ച പി.ടി തോമസ് എംഎല്‍എയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. പിടിയുടെ സംസ്കാരം രവിപുരം ശ്മശാനത്തില്‍ നടത്തി. മുഖ്യമന്ത്രി പിണറായി വിജയന് അന്തിമോപചാരം അര്‍പ്പിച്ചു. തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍നിന്ന് രവിപുരത്തേക്ക് വിലാപയാത്രയായാണു മൃതദേഹം കൊണ്ടുപോയത്. പി.ടി ആവശ്യപ്പെട്ടതുപോലെ മതചടങ്ങുകള്‍ ഒഴിവാക്കി 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം' എന്ന വയലാര്‍ ഗാനം ചെറിയ ശബ്ദത്തില്‍ വച്ചാണു സംസ്കാര ചടങ്ങുകള്‍ നടത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചയോടെ ഇടുക്കിയിലെത്തിച്ച മൃതദേഹം ഉപ്പുതോട്ടത്തിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരുന്നു എറണാകുളത്ത് എത്തിച്ചത്. പാലാരിവട്ടത്തെ വീട്ടില്‍ അരമണിക്കൂര്‍ നേരത്തെ പൊതുദര്ശനത്തില് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും നടന് മമ്മൂട്ടിയും അന്ത്യാഞ്ജലി അര്‍പ്പിച്ചു. പിന്നീട് എറണാകുളം ഡിസിസി ഓഫിസിലും ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിനുവച്ചു. രാഹുല്‍ഗാന്ധി ടൗണ്‍ഹാളിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടി, കെ.സി.ജോസഫ് തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം വിലാപയാത്രയില്‍ പങ്കെടുത്തു. അര്‍ബുദത്തിനു ചികിത്സയിലായിരുന്ന പിടിതോമസ് ബുധനാഴ്ച രാവിലെയാണ് അന്തരിച്ചത്. രണ്ടു മാസം മുന്‍പാണ് രോഗം കണ്ടെത്തിയത്.
Content Highlights: PT Thomas Funeral at cremation at ravipuram