ആല്‍ബെര്‍ട്ടയില്‍ ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ കോവിഡ് പ്രതിദിന കണക്ക്

By: 600007 On: Dec 23, 2021, 7:01 AM

 

ആല്‍ബെര്‍ട്ടയില്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധനവ്. ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലുള്ള കോവിഡ് പ്രതിദിന കേസുകളാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 1346 പോസിറ്റീവ് കേസുകള്‍. 

ഒക്ടോബര്‍ 14 ന് ശേഷം കോവിഡ് കേസ് 1,000 കടക്കുന്നത് ഇതാദ്യമാണ്. ഒക്ടോബര്‍ 1 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനവാണിത്. 

അതേസമയം 522 ഒമിക്രോണ്‍ കേസുകളില്‍ 177 എണ്ണം എഡ്മണ്ടന്‍ സോണിലും 326 എണ്ണം കാല്‍ഗരി സോണിലുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.