കാനഡയില്‍ പ്രതിദിന കോവിഡ് കേസുകള്‍ റെക്കോര്‍ഡ് നിലയില്‍

By: 600007 On: Dec 23, 2021, 5:51 AM

 

കാനഡയില്‍ കോവിഡ് മഹാമാരി ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് ബുധനാഴ്ച രേഖപ്പെടുത്തി. 14,995 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

രാജ്യത്ത് കോവിഡ് കേസുകളില്‍ ക്രമാനുഗതമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നതിന് തെളിവാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രതിദിന കണക്കുകള്‍. തിങ്കളാഴ്ച 10,665 പോസിറ്റീവ് കേസുകളും ചൊവ്വാഴ്ച 11,960 കേസുകളുമാണ് സ്ഥിരീകരിച്ചത്. 

അതേസമയം ഒമിക്രോണ്‍ പിടിമുറക്കുന്നതും രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് പല പ്രൊവിന്‍സുകളില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്.