ബ്രിട്ടീഷ് കൊളംബിയയില്‍ കൊടുംതണുപ്പിനും കനത്ത മഞ്ഞുവീഴ്ചയ്ക്കും ഫ്രീസിങ് റെയ്‌നിനും സാധ്യതയെന്ന് മുന്നറിയിപ്പ്. വളരെ താഴ്ന്ന താപനിലയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതുവര്‍ഷദിനം വരെ കനത്ത മഞ്ഞും കാറ്റുമുണ്ടാകുമെന്നാണ് ഗവണ്‍മെന്റിന്റെ ന്യൂസ് റിലീസില്‍ അറിയിച്ചിട്ടുള്ളത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊതുസുരക്ഷാമന്ത്രി മൈക്ക് ഫേണ്‍വര്‍ത്ത് പറഞ്ഞു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഗതാഗതമന്ത്രി റോബ് ഫ്‌ളെമിംഗ് പറഞ്ഞു. കഴിഞ്ഞ മാസം ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും തകര്‍ന്ന നിരവധി ഹൈവേകളുടെ ഭാഗങ്ങളില്‍ യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ യാത്രകളില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.