ഫൈസറിന്റെ കോവിഡ് ആന്റിവൈറൽ ഗുളികയ്ക്ക് അനുമതി നൽകി അമേരിക്ക. കോവിഡിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന പാക്‌സ്‌ലോവിഡ് എന്ന ഗുളികയ്ക്ക് ബുധനാഴ്ച ആണ് അംഗീകാരം നൽകിയത്. ഫാർമ കമ്പനി മെർക്കിന്റെ ആൻറിവൈറൽ ഗുളികയ്ക്കും ഉടൻ അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ടുകൾ.
12 വയസും അതിൽ കൂടുതലുമുള്ള കോവിഡ് പരിശോധനയിലൂടെ പോസിറ്റീവ് ആകുന്നവർക്ക് നൽകുവാനായാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അംഗീകാരം നൽകിയിട്ടുള്ളത്. അമേരിക്കയിൽ ഒമിക്രോൺ വേരിയന്റ് മൂലം പ്രതിദിനം 140,000-ലധികം പുതിയ കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്യുന്നത്.