ക്യുബെക്കിലെ 80% കോവിഡ് കേസുകളും ഒമിക്രോൺ മൂലം; ഇന്ന് 6,361 പുതിയ കോവിഡ് കേസുകൾ 

By: 600007 On: Dec 22, 2021, 8:58 PM

ക്യൂബെക്കിൽ ബുധനാഴ്ച 6,361 പുതിയ കോവിഡ് കേസുകളും രണ്ടു മരണവും റിപ്പോർട്ട് ചെയ്തു. ഇത് വരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന പ്രതിദിന എണ്ണമാണിത്. ക്യൂബെക്കിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ബുധനാഴ്ച 13.1 ശതമാനമായി ഉയർന്നു. പ്രവിശ്യയിലെ 80 ശതമാനം കേസുകളും ഒമിക്രോൺ മൂലമാണെന്നാണ് പൊതുജനാരോഗ്യ അധികാരികൾ അറിയിക്കുന്നത്.  കോവിഡ് കേസുകളിൽ 37 ശതമാനവും സ്‌കൂളുകളുമായും പ്രീസ്‌കൂളുമായും ബന്ധപ്പെട്ടതും 11.5 ശതമാനം ഡേകെയറുകളുമായി ബന്ധപ്പെട്ടതും, 33 ശതമാനം ജോലിസ്ഥലങ്ങളുമായി ബന്ധപ്പെട്ടാണ് ഉണ്ടാവുന്നെതന്നാണ് റിപ്പോർട്ടുകൾ.