താൽക്കാലിക വർക്കർ ലോക്ക്ഡൗൺ ബെനിഫിറ്റ് പ്രഖ്യാപിച്ച് കാനഡ 

By: 600007 On: Dec 22, 2021, 8:25 PM

ഒമിക്രോൺ വ്യാപനവുമായി ബന്ധപ്പെട്ട നിയന്ത്രങ്ങൾ മൂലം വരുമാനം കുറയുന്നവർക്ക് ആശ്വാസമായി താൽക്കാലിക വർക്കർ ലോക്ക്ഡൗൺ ബെനിഫിറ്റ് പ്രഖ്യാപിച്ച് കാനഡ. പുതിയ കോവിഡ് നിയന്ത്രണങ്ങൾ പ്രകാരം വരുമാനത്തിന്റെ 50 ശതമാനമോ അതിൽ കൂടുതലോ നഷ്ടപ്പെടുന്നവർക്കാണ് വർക്കർ ലോക്ക്ഡൗൺ ബെനിഫിറ്റ് ലഭിക്കുക.വർക്കർ ലോക്ക്ഡൗൺ ബെനിഫിറ്റിന് അർഹരായവർക്ക് ആഴ്ചയിൽ 300 ലഭിക്കുക എന്ന്ഗവണ്മെന്റ് ന്യൂസ് റിലീസിൽ അറിയിച്ചു. 

അതോടൊപ്പം തന്നെ പുതിയ നിയന്ത്രണങ്ങൾ മൂലം വരുമാനത്തിൽ നഷ്ടം വരുന്ന സ്ഥാപനങ്ങൾക്ക് ലോക്കൽ ലോക്ക്ഡൗൺ പ്രോഗ്രാം പ്രഖ്യാപിച്ചിട്ടുണ്ട്. പുതുക്കിയ നിയന്ത്രണങ്ങൾ മൂലം 25 ശതമാനത്തിലധികം വരുമാനം കുറഞ്ഞിട്ടുള്ള സ്ഥാപനങ്ങൾക്ക് 25 ശതമാനം മുതൽ 75 ശതമാനം വരെ  വേതന വാടക സബ്‌സിഡി ലഭിക്കും. പുതുക്കിയ ആനുകൂല്യങ്ങൾ  2021 ഡിസംബർ 19 മുതൽ 2022 ഫെബ്രുവരി 12 വരെ ആണ് പ്രാബല്യത്തിൽ ഉണ്ടാവുക.