ലോകത്ത് ഒമിക്രോണ്‍ വകഭേദം അതിവേഗം പടരുന്നതിനാല്‍ ആഘോഷങ്ങള്‍ കഴിവതും ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന. ഡെല്‍റ്റയേക്കാള്‍ അതിവേഗം ഒമിക്രോണ്‍ പടരുന്നതായി പഠനങ്ങളില്‍ തെളിഞ്ഞതായി ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗബ്രിയേസിസ് പറഞ്ഞു. വിഷമ ഘട്ടത്തില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഒത്തുചേരല്‍ ആശ്വാസം നല്‍കും. എന്നാല്‍, പൊതുസമൂഹത്തിന്റെയാകെ സംരക്ഷണത്തിനായി ജനങ്ങളും നേതാക്കളും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം. ആറുമാസത്തിനുള്ളില്‍ എല്ലാ രാജ്യത്തെയും 70 ശതമാനം പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനായാല്‍ 2022 ല്‍ തന്നെ മഹാമാരി അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content highlight:Covid variant omicron who- report
covid-variant-omicron-who-report