ലോകത്ത് ഒമിക്രോണ്‍ രോഗികള്‍ ഒരുലക്ഷം കടന്നു

By: 600007 On: Dec 22, 2021, 5:31 PM

ലോകത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. ഒമിക്രോണ്‍ ബാധിച്ച് ഇതുവരെ 16 പേര്‍ മരിച്ചതായാണ് കണക്കുകള്‍. ബ്രിട്ടനില്‍ മാത്രം പുതുതായി 15,000 ത്തിലധികം പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെയാണ് ആഗോളതലത്തില്‍ ഒമിക്രോണ്‍ കൈസുകള്‍ ഒരു ലക്ഷം കടന്നത്. ബ്രിട്ടനില്‍ ഇതുവരെ 60,508 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഡെന്‍മാര്‍ക്കിലാണ് ബ്രിട്ടന്‍ കഴിഞ്ഞാല്‍ കൂടുതല്‍ രോഗികളുള്ളത്. 26,362 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. നോര്‍വെയില്‍ 3,871 പേര്‍ക്കും കാനഡയില്‍ 3,402 പേര്‍ക്കും അമേരിക്കയില്‍ 1,781 പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Content highlight: Global Omicron tally crosses one lakh