ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ ഒരുലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ബ്രിട്ടനില്‍ ഒരു ദിവസം രോഗികളുടെ എണ്ണം ഒരുലക്ഷം കടക്കുന്നത്. രാജ്യത്ത് കോവിഡിന്റെ വകഭേദമായ ഒമിക്രോണും വ്യാപകമായി പടരുകയാണ്. 106,122 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബ്രിട്ടനില്‍ മാത്രം പുതുതായി 15,000 ത്തിലധികം പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ ഇതുവരെ 60,508 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
Content highlight: UK reports record 106122 covid cases in 24 hours