അതിവേഗം വ്യാപിക്കുന്ന കോവിഡ് വകഭേദമായ ഒമിക്രോണിനെ നേരിടാന്‍ രാജ്യം സജ്ജമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.
ഒമിക്രണ്‍ സംബന്ധിച്ച് ജാഗ്രതവേണമെന്നും എന്നാല്‍ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും ബൈഡന്‍ പറഞ്ഞു.
ഒമിക്രോണിനെ നേരിടാന്‍ അഞ്ച് ലക്ഷം പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത് മാര്‍ച്ച് 2020 അല്ലെന്നും, 20 കോടി പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളതായു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം യുഎസില്‍ കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 73.2 ശതമാനവും ഒമിക്രോണ്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഒമിക്രോണിനെ നേരിടാന്‍ 580 മില്യണ്‍ ഡോളറിന്റെ അധിക സഹായം നല്‍കുമെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി.