ക്യൂബെക്കില്‍ ഒമിക്രോണ്‍ വ്യാപിക്കുന്നു. നവംബര്‍ 29ന് ആദ്യ കേസ് സ്ഥിരീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്രൊവിന്‍സില്‍ സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളില്‍ 80 ശതമാനവും ഒമിക്രോണാണെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.
അതേസമയം ക്യുബെക്കില്‍ കോവിഡ് പ്രതിദിന കണക്ക് 5000ത്തിലെത്തി. ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നതിന് മുമ്പ് പ്രൊവിന്‍സിലെ കോവിഡ് പ്രതിദിന കണക്ക് 2880 ആയിരുന്നു.
കാനഡയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രണ്ടാമത്തെ പ്രൊവിന്‍സായ ക്യൂബെക്കില്‍ ഒമിക്രോണ്‍ വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ബാറുകളും ജിമ്മുകളും കാസിനോകളും അടച്ചിടാനാണ് നിര്‍ദേശം. കൂടാതെ സര്‍ക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള നിര്‍ദ്ദേശവും പുറപ്പെടുവിച്ചിരുന്നു.