അമിത വിലയില്‍ കോവിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റ് വില്‍പ്പന; പിഴ ചുമത്തുമെന്ന് ഒന്റാരിയോ

By: 600007 On: Dec 22, 2021, 9:55 AM

 

അമിത വിലയ്ക്ക് കോവിഡ്-19 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ ഓണ്‍ലൈനില്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ എതിരെ നടപടിയെടുക്കുമെന്ന് ഒന്റാരിയോ ഗവണ്‍മെന്റ്. ഗവണ്‍മെന്റ്,കണ്‍സ്യൂമര്‍ സര്‍വീസസ് മന്ത്രി റോസ് റൊമാനോയാണ് ഇക്കാര്യം അറിയിച്ചത്. ടെസ്റ്റ് കിറ്റുകള്‍ക്ക് അന്യായ വില ചുമത്തുന്നതിനെ കുറിച്ച് അന്വേഷിക്കുകയാണെന്നും കണ്ടെത്തിയാല്‍ പിഴ ചുമത്തുമെന്നും മന്ത്രി അറിയിച്ചു. 

റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ നൂറു ഡോളർ മുതൽ 350ഡോളർ വരെ വിലയ്ക്ക് ഓണ്‍ലൈനില്‍ വില്‍പ്പന നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഗവണ്‍മെന്റിന്റെ മുന്നറിയിപ്പ്. നിരവധി പരാതികളാണ് ഇത് സംബന്ധിച്ച് പോലീസിന് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.