കാൽഗറിയിലെ സെന്റ് തോമസ് മാർത്തോമ്മാ ചർച്ചിന്റെ ക്രിസ്തുമസ് കരോൾ ഗംഭീരമായി നടത്തി

By: 600037 On: Dec 22, 2021, 7:16 AM

കാൽഗറി : കാൽഗറിയിലെ  സെന്റ് തോമസ് മാർത്തോമ്മാ ചർച്ചിന്റെ 2021 ക്രിസ്തുമസ്  കരോൾ, കരോൾ സർവീസുകളെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലായി  . മുൻകാലങ്ങളിൽ കാൽഗറിയിൽ നിരവധി എക്യുമെനിക്കൽ സേവനങ്ങൾ നടന്നിരുന്നുവെങ്കിലും, 1997യിൽ തുടങ്ങി കാൽഗറിയിലെ സെന്റ് തോമസ് മാർത്തോമ്മാ ചർച്ചിന്റെ കീഴിലുള്ള 25-ാമത് കരോൾ സർവീസായിരുന്നു ഇത്.
 

ക്രിസ്തുമസ്  കരോൾ സർവീസ്  2021 , ഡിസംബർ 11, ശനിയാഴ്ച ചർച്ച് സാങ്ച്വറിയിൽ നടക്കുകയും, ചർച്ച് യൂട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്തു. ശുശ്രൂഷകൾക്ക് ശ്രീ.ജോസഫ് ചാക്കോ (ട്രസ്റ്റി) സ്വാഗതം ആശംസിക്കുകയും, ഡോ. ടി.ജി. അലക്സാണ്ടറിൻറെ  (വൈസ് പ്രസിഡന്റ്) പ്രാർത്ഥനയോടെ ആരംഭിക്കുകയും ചെയ്തു. ചർച്ച് ക്വയർ അംഗങ്ങൾ ആലപിച്ച മനോഹരമായ കരോൾ ഗാനങ്ങളാൽ ശുശ്രൂഷ അനുഗ്രഹിക്കപ്പെട്ടു. ശുശ്രൂഷകൾക്ക് മുഖ്യാതിഥിയായ മോസ്റ്റ് റവ. ഗ്രിഗറി കെർ-വിൽസൺ (കാൽഗറി രൂപതയുടെ ആർച്ച് ബിഷപ്പും റൂപർട്ട്സ് ലാൻഡ് എക്ലെസിയാസ്റ്റിക് പ്രോവിൻസിന്റെ മെത്രാപ്പോലീത്തയും) സന്ദേശം നൽകുകയും അർപ്പണത്തെ ആശീർവദിക്കുകയും ചെയ്തു. സർവീസിനിടയിൽ വിവിധ അംഗങ്ങൾ വേദപുസ്തക പാരായണവും നടത്തി . ശ്രീ സുനിൽ ജോർജ്ജ് (സെക്രട്ടറി) പരിപാടിക്ക് വന്ന എല്ലാവർക്കും, സർവീസ് വിജയകരവും അനുഗ്രഹീതവുമാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞു. ആർച്ച് ബിഷപ്പിന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി ശുശ്രൂഷകൾ അവസാനിച്ചു.

 
ഡിസംബർ 25യിന് പള്ളിയിൽ വെച്ച് നടക്കുന്ന സ്പെഷ്യൽ ക്രിസ്തുമസ് ദിവസ വിശുദ്ധ കുർബാനയ്ക്കും മോസ്റ്റ് റവ. ഗ്രിഗറി കെർ-വിൽസൺ നേതൃത്വം നൽകുന്നതായിരിക്കും.

 News Content: Calgary St. Thomas Marthoma Church Christmas Carol 2021.