ഓട്ടവയില്‍ 30 പാരാമെഡിക്‌സിന് കോവിഡ് പോസിറ്റീവ്

By: 600007 On: Dec 22, 2021, 6:47 AM

 


ഓട്ടവയില്‍ 30ഓളം പാരമെഡിക്‌സിന് കോവിഡ് സ്ഥിരീകരിച്ചു.ഡിസംബര്‍ 15ന് ഒരു സോഷ്യല്‍ ഇവന്റില്‍ പങ്കെടുത്ത ജീവനക്കാരന് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന മറ്റു ജീവനക്കാര്‍ കോവിഡ് പരിശോധന നടത്തുകയായിരുന്നു. സമ്പര്‍ക്കത്തില്‍ വന്നെങ്കിലും മറ്റ് 93 പേര്‍ നെഗറ്റീവാണ്.

അതേസമയം ഇത്രയും ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചെങ്കിലും പാരാമെഡിക് സേവനങ്ങള്‍ക്ക് തടസം സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

അതിനിടെ ഓട്ടവയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച 1800ലധികം പുതിയ കോസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.