ബി.സിയില്‍ 1308 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു; റെക്കോര്‍ഡ് വര്‍ധന

By: 600007 On: Dec 22, 2021, 5:46 AM

 

ഒമിക്രോണ്‍ ഭീതിക്കിടെ ബി.സിയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 1308 പുതിയ കോവിഡ് കേസുകളാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്.

ബി.സിയിലെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 6,348 ആയി ഉയരുകയും ചെയ്തു. 

അതേസമയം ഒമിക്രോണ്‍ കേസുകളുടെ എണ്ണം വെള്ളിയാഴ്ചത്തേക്കാള്‍ ഇരട്ടിയായി. വെള്ളിയാഴ്ച 302 എണ്ണമായിരുന്നത് നിലവില്‍ 756 ആയി.